[Intro]
ഓ, ഓ
[Verse 1]
പറന്നു പോയൊരു കിളികളേ
ഓർമ്മ തൻ വഴിയിലേ ചില്ലകളിൽ വരുമോ?
നിറയുമീ മിഴിയിണയിലെ നീർമണിനനവുകൾ
മായ്ചിടുവാൻ വരുമോ? ഒരു തൂവൽ ഇനി തരുമോ?
[Pre-Chorus]
നിറങ്ങൾ വരുമോ? സ്വരങ്ങൾ വരുമോ?
മഴയുടെ ശ്രുതി തരുമോ?
[Chorus]
ഒരു ദിനം, കനവിൻ മലർ വനം
അരികിലത് മിഴികളിൽ അടരുകയോ?
ഇതുവരെ കരളിൻ പ്രിയമൊഴി
മധു പകരും പലദിനമോർത്തീടവേ
[Post-Chorus]
പണ്ട് പണ്ടേ പൂത്ത മലരുകൾ മിന്നും മിന്നാമിനുങ്ങുകൾ
ഒരു കുറി ഇനി വരുമോ?
നറുചിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ
ഇരുളിതിലായ് വരുമോ?
[Post-Chorus]
പണ്ട് പണ്ടേ പൂത്ത മലരുകൾ മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ?
നറുചിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ
ഇരുളിതിലായ് വരുമോ?
[Instrumental Break]
[Verse 2]
പൊന്നിലക്കൂട്ടിലേ തുമ്പികൾ
വിണ്ണിലെങ്ങോ മാഞ്ഞുപോയ്
അകലെ അകലേ ഒരു മഴവില്ലായ്
മാറിയോ? ഓ, മാറിയോ?
[Verse 3]
കാതിലെ തേൻമഴ തോരവേ
ഉള്ളിലെ മോഹങ്ങൾ തേങ്ങവേ
പൊൻ ചിലമ്പണിയും നിമിഷങ്ങളിതിലെ
പായവേ, ഓ, പായവേ
[Verse 4]
ഇവിടെ ഇരുളിൽ മനസ്സ് നിറയേ
സ് മൃതികൾ നീറുന്നുവോ
മറന്ന പാട്ടിൻ വരികൾ ഇനിയും
എൻ നെഞ്ചിൽ തഴുകിടുമോ
[Chorus]
ഒരു ദിനം കനവിൻ മലർ വനം അരികിലത് മിഴികളിൽ അടരുകയോ
ഇതുവരെ കരളിൻ പ്രിയമൊഴി മധു പകരും പലദിനമോർത്തീടവേ
[Post-Chorus]
പണ്ട് പണ്ടേ പൂത്ത മലരുകൾ മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ
നറുചിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ ഇരുളിതിലായ് വരുമോ
[Refrain]
പറന്നു പോയൊരു കിളികളേ ഓർമ്മ തൻ വഴിയിലേ
ചില്ലകളിൽ വരുമോ?
നിറയുമീ മിഴിയിണയിലെ നീർമണിനനവുകൾ
മായ്ചിടുവാൻ വരുമോ? ഒരു തൂവൽ ഇനി തരുമോ?
[Pre-Chorus]
നിറങ്ങൾ വരുമോ
സ്വരങ്ങൾ വരുമോ
മഴയുടെ ശ്രുതി തരുമോ
[Instrumental Chorus]